---
title: "പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ"
english_title: "EK vijayan MLA- Poothampara-choorani-pakramthalam road "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293183/ek-vijayan-mla-poothampara-choorani-pakramthalam-road"
published_at: "2025-05-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683988e3e2080_ek_vijayan_mla.jpg"
keywords: []
---

# പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ

> **Lead Summary:** **കുറ്റ്യാടി(**[**kuttiadi.truevisionnews.com**]: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. നിലവിലുള്ള തൊട്ടിൽപാലം - വയനാട് റോഡിൻ നിന്നും പൂർണമായും ചുരമില്ലാതെയാണ് പ്രസ്തുത റോഡിൻ്റെ അലൈന്മെന്റ്.

## Article Content

**കുറ്റ്യാടി(**[**kuttiadi.truevisionnews.com**]: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. നിലവിലുള്ള തൊട്ടിൽപാലം - വയനാട് റോഡിൻ നിന്നും പൂർണമായും ചുരമില്ലാതെയാണ് പ്രസ്തുത റോഡിൻ്റെ അലൈന്മെന്റ്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ എം.എൽ.എ മുഖേന നൽകിയ നിവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി എന്ന പരിഗണന നൽകിയാണ് ഫണ്ട് അനുവദിച്ചത്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഈ റോഡിന്റെ വികസനം. ആധുനിക രീതിയിൽ ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നവീകരണം. അടിയന്തിര പ്രാധാന്യത്തോടെ ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293183/ek-vijayan-mla-poothampara-choorani-pakramthalam-road)