---
title: "തളീക്കരയിലെ ആൾകൂട്ട അക്രമം; പ്രതികൾ ഹാജരായി കോടതി വിചാരണ തുടങ്ങി"
english_title: "violence in Thalikkara accused bail"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293199/violence-in-thalikkara-accused-bail-new-new"
published_at: "2025-05-30T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839b959c3cd7_cc.jpg"
keywords: []
---

# തളീക്കരയിലെ ആൾകൂട്ട അക്രമം; പ്രതികൾ ഹാജരായി കോടതി വിചാരണ തുടങ്ങി

> **Lead Summary:** **കുറ്റ്യാടി :(**[**kuttiadi.truevisionnews.com**] തളീക്കരയിൽ കുടുംബത്തെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോടതി വിചാരണ തുടങ്ങി. 2024 ൽ ആണ് കേസിന് ആസ്പദമായ സംഭവം.

## Article Content

**കുറ്റ്യാടി :(**[**kuttiadi.truevisionnews.com**] തളീക്കരയിൽ കുടുംബത്തെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോടതി വിചാരണ തുടങ്ങി. 2024 ൽ ആണ് കേസിന് ആസ്പദമായ സംഭവം.

പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം നേടി. കഴിഞ്ഞ വർഷം ജൂൺ 14 ന് വെള്ളിയാഴ്ച പള്ളിയിൽ ജുമഅഃ നിസ്കരിച്ചു മടങ്ങി വരുമ്പോഴാണ് അതിക്രൂരമായ ആക്രമണം നടന്നത്. തുടർന്നു പോലീസ് കേസ്സടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഈ ആൾക്കൂട്ട അക്രമകേസ്സിൽ ഇതുവരെ പ്രതികൾ ഹാജരാക്കാത്തതിനെ തുടർന്ന് ഇന്നത്തേക്ക് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇന്ന് പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം നേടി. പ്രതികളായ, ഫൈസൽ അമ്പലക്കണ്ടി, ഷമീർ(ചെമ്മി) പൂളക്ക ചത്തോത്ത്പറമ്പത്ത്, നവാസ് കുനിയേൽ, അമീർ എ.പി.കെ, ഷാനിദ് പൂളക്ക, അസീസ് കുനിയേൽ, എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം തേടിയത്.

തുടർന്ന് അക്രമ കേസ്സിലെ പ്രതികളെ കുറ്റ പത്രം വായിച്ചു കേൾപ്പിച്ചു. ഒന്നാം പ്രതി ആയ സുഹൈർ അഹമ്മദ് കൂനംവള്ളിവീട്ടിൽ. വിചാരണയുടെ ഇടയിൽ വിദേശത്തേക്ക് കടന്നു. വിചാരണ അടുത്തമാസം 28ന് കോടതി വീണ്ടും വാദം കേൾക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293199/violence-in-thalikkara-accused-bail-new-new)