---
title: "ലഹരിക്കെതിരെ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, കുറ്റ്യാടിയിൽ യുവാവിനുനേരെ അക്രമം"
english_title: "Youth attacked Kuttiady speaking out against drug abuse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293244/youth-attacked-kuttiady-speaking-out-against-drug-abuse-new"
published_at: "2025-05-30T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839def13a35d_bee.jpg"
keywords: []
---

# ലഹരിക്കെതിരെ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, കുറ്റ്യാടിയിൽ യുവാവിനുനേരെ അക്രമം

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ലഹരിക്കെതിരെ സംസാരിച്ചതിൽ ഉള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി. കൊത്തൻകൊട്ടുമ്മൽ അജിനാസിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11. 45 ഓടെയാണ് സംഭവം. കുറ്റ്യാടി അമാന ഹോസ്പിറ്റലിന് സമീപത്ത് വച്ച് അജ്‌നാസ് ലഹരിക്കെതിരെ സംസാരിച്ചതിലുള്ള വിരോധത്താൽ സുബൈർ അജ്നാസിനെ തടഞ്ഞു വച്ച് കൈകൊണ്ട് അടിക്കുകയും കുപ്പി ഗ്ലാസ് കൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] ലഹരിക്കെതിരെ സംസാരിച്ചതിൽ ഉള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി. കൊത്തൻകൊട്ടുമ്മൽ അജിനാസിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11. 45 ഓടെയാണ് സംഭവം. കുറ്റ്യാടി അമാന ഹോസ്പിറ്റലിന് സമീപത്ത് വച്ച് അജ്‌നാസ് ലഹരിക്കെതിരെ സംസാരിച്ചതിലുള്ള വിരോധത്താൽ സുബൈർ അജ്നാസിനെ തടഞ്ഞു വച്ച് കൈകൊണ്ട് അടിക്കുകയും കുപ്പി ഗ്ലാസ് കൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

വീണ്ടും തലയ്ക്ക് കുത്താൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കൾ പ്രതിയെ പിടിച്ച മാറ്റിയില്ലായിരുന്നുവെങ്കിൽ അജ്നാസിന് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് എടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293244/youth-attacked-kuttiady-speaking-out-against-drug-abuse-new)