---
title: "കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Velom KM Biju's 27th Martyrdom Day observed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293347/velom-km-bijus-27th-martyrdom-day-observed"
published_at: "2025-05-31T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aae186a59f_cpim.jpg"
keywords: []
---

# കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **വേളം:(**[**kuttiadi.truevisionnews.com**] വേളം പഞ്ചായത്തിലെ തെക്കേടത്ത് കടവിൽ മുസ്ലിംലീഗ് കൊലപ്പെടുത്തിയ കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം കുളിക്കുന്നിൽ ആചരിച്ചു. സിപിഐ എം വേളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എസ്എഫ്ഐ അഖിലേന്ത്യ ജോ. സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്തു.

## Article Content

**വേളം:(**[**kuttiadi.truevisionnews.com**] വേളം പഞ്ചായത്തിലെ തെക്കേടത്ത് കടവിൽ മുസ്ലിംലീഗ് കൊലപ്പെടുത്തിയ കെ എം ബിജുവിന്റെ 27-ാമത് രക്തസാക്ഷി ദിനം കുളിക്കുന്നിൽ ആചരിച്ചു. സിപിഐ എം വേളം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എസ്എഫ്ഐ അഖിലേന്ത്യ ജോ. സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനംചെയ്തു.

സിപിഐഎം വേളം ലോക്കൽ സെക്രട്ടറി പി വത്സൻ അധ്യക്ഷനായി. സി പിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ. പി സി ഷൈജു. എൻ കെ രാമചന്ദ്രൻ, ടി വി മനോജൻ, സി എം യശോദ, കെ സുരേഷ് എന്നിവർ സംസാരിച്ചു. പി എം കുമാരൻ സ്വാഗതവും പി എം കണാരൻ നന്ദിയും പറഞ്ഞു.

രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് പതാക ഉയർത്തി. തുടർന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ശ്വാസം എന്ന നാടകം അരങ്ങേറി 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293347/velom-km-bijus-27th-martyrdom-day-observed)