---
title: "കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു"
english_title: " borderless road connecting Kozhikode district with Wayanad becomes reality"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293408/borderless-road-connecting-kozhikode-district-with-wayanad-becomes-reality"
published_at: "2025-05-31T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683af05b5b55c_churam.jpg"
keywords: []
---

# കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാത യഥാർഥ്യമാകുന്നു

> **Lead Summary:** **കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡിന് പൊതുമരാമത്ത് ഏഴുകോടി രൂപ അനുവദിച്ചു. കാവിലും പാറ പഞ്ചായത്തിൽപ്പെടുന്ന ആറരകിലോമീറ്റർ ദൂരമുള്ള ഈ പി ഡബ്ലു ഡി റോഡ് ഒന്നര പതിറ്റാണ്ടായി തകർന്നു കിടപ്പാണ് കുറ്റ്യാടി പക്രന്തളം ചുരം റോഡിന്റെ അവസാനത്തിലാണ് ചേരുക.

## Article Content

**കുറ്റ്യാടി:(**[**kuttiadi.truevisionnews.com**] കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപാതയായ പൂതംപാറ - ചൂരണി പക്രന്തളം റോഡിന് പൊതുമരാമത്ത് ഏഴുകോടി രൂപ അനുവദിച്ചു. കാവിലും പാറ പഞ്ചായത്തിൽപ്പെടുന്ന ആറരകിലോമീറ്റർ ദൂരമുള്ള ഈ പി ഡബ്ലു ഡി റോഡ് ഒന്നര പതിറ്റാണ്ടായി തകർന്നു കിടപ്പാണ് കുറ്റ്യാടി പക്രന്തളം ചുരം റോഡിന്റെ അവസാനത്തിലാണ് ചേരുക.

കേരളത്തിൽ എല്ലാ നിയോജക മണ്ഡലത്തിലും ഏഴു കോടി രൂപ അനുവദിച്ചപ്പോൾ നാദാപുരം മണ്ഡലത്തിൽ ഒറ്റ പദ്ധതിക്കായി ഈ തുക മാറ്റിവെച്ചിരിക്കുകയായിരുന്നു ഈ റോഡ് പൂർണമായി ഗതാഗതയോഗ്യമായതിനാൽ ചുരമില്ലാതെ വയനാട്ടിലേക്ക് എളുപ്പം യാത്ര ചെയ്യാം ആധുനിക രീതിയിൽ ബി എം ആർഡ് ബി സി നിലവാരത്തിലാണ് റോഡ് പരിഷ്കരിക്കുന്നതെന്നും ടെൻഡർ നടപടി പൂർത്തിയാക്കി പ്രവർത്തി ഉടൻ തുടങ്ങാൻ നടപടിയെടുക്കുമെന്നും ഇ കെ വിജയൻ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293408/borderless-road-connecting-kozhikode-district-with-wayanad-becomes-reality)