---
title: "സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു"
english_title: "Nidumannoor Summer vacation volleyball training camp concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293528/nidumannoor-summer-vacation-volleyball-training-camp-concludes"
published_at: "2025-06-01T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683be79061c2a_volleyball.jpg"
keywords: []
---

# സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **കായക്കൊടി:(**[**kuttiadi.truevisionnews.com**] ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ സ്പോർട്‌സാണ് ലഹരി' ക്യാമ്പയിനിന്റെ ഭാഗമായി നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ കുട്ടികൾക്കായി നടത്തിയ സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു. സമാപനം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വിദ്യാസാഗർ ഉദ്ഘാടനംചെയ്തു.

## Article Content

**കായക്കൊടി:(**[**kuttiadi.truevisionnews.com**] ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ സ്പോർട്‌സാണ് ലഹരി' ക്യാമ്പയിനിന്റെ ഭാഗമായി നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ കുട്ടികൾക്കായി നടത്തിയ സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു. സമാപനം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വിദ്യാസാഗർ ഉദ്ഘാടനംചെയ്തു.

പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കൺവിനർ കെ പ്രദീപൻ നിർവഹിച്ചു. കായക്കൊടി പഞ്ചായത്ത് അംഗം സി കെ ഷൈമ അധ്യക്ഷയായി. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ വി കെ പ്രേമൻ, കെ കെ ശ്രീധരൻ, എൻഐഎസ് കോച്ചും ടെക്സിക്കൽ കമ്മിറ്റി അംഗവുമായ കെ നസീർ, വോളിബോൾ മുൻ നാഷണൽ പ്ലെയറും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയുമായ അശ്വിനി, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.

നിടുമണ്ണൂർ വോളിബോൾ അക്കാദമി സെക്രട്ടറി വി കെ കരുണൻ സ്വാഗതവും കെ പി മോഹനൻ നന്ദിയും പറഞ്ഞു. വോളിബോൾ റഗുലർ ബാച്ച് ജൂൺ 14ന് നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293528/nidumannoor-summer-vacation-volleyball-training-camp-concludes)