---
title: "സ്‌പോര്‍ട്‌സാണ് ലഹരി; കുട്ടികളുടെ വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "Children volleyball training camp concludes Kayakodi Nidumannur Volleyball Academy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293902/children-volleyball-training-camp-concludes-kayakodi-nidumannur-volleyball-academy"
published_at: "2025-06-03T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e859d80599_camp.jpg"
keywords: []
---

# സ്‌പോര്‍ട്‌സാണ് ലഹരി; കുട്ടികളുടെ വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** **കുറ്റ്യാടി: **'സ്പോർട്‌സാണ് ലഹരി 'ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ സമ്മർ വെക്കേഷൻ വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കായക്കൊടി നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി: **'സ്പോർട്‌സാണ് ലഹരി 'ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ സമ്മർ വെക്കേഷൻ വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കായക്കൊടി നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടി കോഴിക്കോട് ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മറ്റി ചെയർമാൻ വി.വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി കൺവീനർ കെ പ്രദീപൻ നിർവഹിച്ചു.

കായക്കൊടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈമ സി കെ അധ്യക്ഷത വഹിച്ചു. ജില്ലാ വോളീബോൾ ടെക്‌നിക്കൽ കമ്മറ്റി മെമ്പർമാരായ വി കെ പ്രേമൻ, കെ കെ ശ്രീധരൻ, എൻഐഎസ് കോച്ചും ടെക്നിക്കൽ കമ്മറ്റി മെമ്പറുമായ കെ. നസീർ, വോളിബോൾ മുൻ നാഷണൽ പ്ലെയറും ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറുമായ അശ്വിനി, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.

നിടുമണ്ണൂർ വോളിബോൾ അക്കാദമി സെക്രട്ടറി വി കെ കരുണൻ സ്വാഗതവും കെ.പി മോഹനൻ നന്ദിയും പറഞ്ഞു. വോളീബോൾ റഗുലർ ബാച്ച് ജൂൺ 14 ന് നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293902/children-volleyball-training-camp-concludes-kayakodi-nidumannur-volleyball-academy)