---
title: "കുരുന്നുകൾ അക്ഷരമുറ്റത്തെത്തി; വട്ടോളിയിൽ ബാന്റ് മേളത്തിന്റെ പൊലിമയിൽ നവാഗതർക്ക് വരവേൽപ്പ് "
english_title: "Entrance ceremony Vattoli National Higher Secondary School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/293924/entrance-ceremony-vattoli-national-higher-secondary-school-new "
published_at: "2025-06-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e983966d72_vattoli.jpg"
keywords: []
---

# കുരുന്നുകൾ അക്ഷരമുറ്റത്തെത്തി; വട്ടോളിയിൽ ബാന്റ് മേളത്തിന്റെ പൊലിമയിൽ നവാഗതർക്ക് വരവേൽപ്പ് 

> **Lead Summary:** വട്ടോളി : വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം വർണ്ണശഭളമായി. ആടിയും പാടിയും നൊമ്പരങ്ങളുമായി കുരുന്നുകൾ അക്ഷരമുറ്റത്തെത്തി. ബാന്റ് മേളത്തിന്റെ പൊലിമയിൽ മുത്തുക്കുടകളും മറ്റ് കലാരൂപങ്ങളുമായി കുട്ടികളെ സ്വീകരിച്ചു.

## Article Content

വട്ടോളി : വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം വർണ്ണശഭളമായി. ആടിയും പാടിയും നൊമ്പരങ്ങളുമായി കുരുന്നുകൾ അക്ഷരമുറ്റത്തെത്തി. ബാന്റ് മേളത്തിന്റെ പൊലിമയിൽ മുത്തുക്കുടകളും മറ്റ് കലാരൂപങ്ങളുമായി കുട്ടികളെ സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയതു. വാർഡ് മെമ്പർ സി.പി.സജിത അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി, പ്രിൻസിപ്പൽ എ മനോജൻ, എച്ച്എം കെ.ഹീറ, പി.ടി.എ.പ്രസിഡന്റ് കെ. പ്രമോദ്, മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.പി.രാജൻ, മുൻ പ്രിൻസിപ്പൾ കെ.പി.സുരേഷ്, പി.പി.അന്നദ, പ്രിയ എന്നിവർ പ്രസംഗിച്ചു.

ഗായകൻ മഹേഷ് എടച്ചേരി ഗാനങ്ങൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/293924/entrance-ceremony-vattoli-national-higher-secondary-school-new )