---
title: "കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പ്; ട്രെയ്‌ഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് മുപ്പത്തിയൊന്ന് ലക്ഷത്തോളം "
english_title: "Online fraud Kuttiadi Nearly 31 lakhs duped promising earn money through trading"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294308/online-fraud-kuttiadi-nearly-31-lakhs-duped-promising-earn-money-through-trading"
published_at: "2025-06-04T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840806c1fe63_online_fraud.jpg"
keywords: []
---

# കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പ്; ട്രെയ്‌ഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിയത് മുപ്പത്തിയൊന്ന് ലക്ഷത്തോളം 

> **Lead Summary:** **കുറ്റ്യാടി: **കോഴിക്കോട് കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി. ട്രെയ്‌ഡിംഗിൽ കൂടി പണം സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കക്കട്ടിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും മുപ്പത്തിയൊന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയതായാണ് പരാതി.

## Article Content

**കുറ്റ്യാടി: **കോഴിക്കോട് കുറ്റ്യാടിയിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി. ട്രെയ്‌ഡിംഗിൽ കൂടി പണം സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കക്കട്ടിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും മുപ്പത്തിയൊന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കിയതായാണ് പരാതി.

കക്കട്ടിൽ നിട്ടൂർ സ്വദേശി മണ്ഡപമുള്ളപറമ്പത്ത് ദിനേശ് എം പിയുടെ പരാതിയിൽ അഡ്വെക്സ് ഓൺലൈൻ ട്രേഡിംഗിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.

പരാതിക്കാരനായ ദിനേശിന്റെ സഹോദരനെ ഇൻസ്റ്റാഗ്രാം ആപ്പിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രെയ്‌ഡിംഗിൽ കുടുക്കുകയായിരുന്നുവെന്നാണ് പരാതി .

സഹോദരന്റെയും സഹോദരന്റെ ഭാര്യയുടേയും അക്കൗണ്ടിൽ നിന്ന് മുപ്പത്തിയൊന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം ( 3125000) രൂപ കൈക്കലാക്കി തിരിച്ചു നൽകാതെ ചതിക്കുകയായിരുന്നു.

കക്കട്ട് സ്വദേശിയായ ദിനേശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി ഇൻസ്‌പെക്ടർ കൈലാസ് നാഥ്‌ എസ് .ബി. യുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294308/online-fraud-kuttiadi-nearly-31-lakhs-duped-promising-earn-money-through-trading)