---
title: "മന്ത്രി സമർപ്പിച്ചു; കടത്തനാടന്‍ കല്ല് ഞെള്ളോറ പള്ളി റോഡ് നടിന് തുറന്നു കൊടുത്തു "
english_title: "Kadathanadan kall Njellora Church road inaugerated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294318/kadathanadan-kall-njellora-church-road-inaugerated"
published_at: "2025-06-04T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68408a6584fc7_minister.jpg"
keywords: []
---

# മന്ത്രി സമർപ്പിച്ചു; കടത്തനാടന്‍ കല്ല് ഞെള്ളോറ പള്ളി റോഡ് നടിന് തുറന്നു കൊടുത്തു 

> **Lead Summary:** കുറ്റ്യാടി : കടത്തനാടന്‍ കല്ല് ഞെള്ളോറ പള്ളിറോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടിന് തുറന്നു കൊടുത്തു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50 ശതമാനം റോഡുകളും ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്തിയതായി അദേഹം പറഞ്ഞു. 3.5 കോടി രൂപ ചെലവഴിച്ച് ബിഎം ആഡ് ബിസി നിലവാരത്തിലാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.

## Article Content

കുറ്റ്യാടി : കടത്തനാടന്‍ കല്ല് ഞെള്ളോറ പള്ളിറോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടിന് തുറന്നു കൊടുത്തു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 50 ശതമാനം റോഡുകളും ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്തിയതായി അദേഹം പറഞ്ഞു. 3.5 കോടി രൂപ ചെലവഴിച്ച് ബിഎം ആഡ് ബിസി നിലവാരത്തിലാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.

കെ പി കുഞ്ഞമ്മദ്കുട്ടി എം എല്‍ എ അധ്യക്ഷനായി. പൊതു മരാമത്ത് വിഭാഗം എക്‌സി എന്‍ജിനിയര്‍ വി കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫി്‌സ, വൈസ് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, പഞ്ചായത്ത് ്സ്ഥിരംസമിതി അധ്യക്ഷരായ സബിന മോഹന്‍, പി പി ചന്ദ്രന്‍, കെ . നിഷ, കെ വാസു, ബിജു കായക്കൊടി, നൗഷാദ്, എന്‍ പി പുരുഷു എന്നിവര്‍ സംസാരിച്ചു.

സൂപ്രണ്ടിങ് എന്‍ജിനിയര്‍ പി.കെ മിനി സ്വാഗതവും പിഡബ്ലൂഡി റോഡ് വിഭാഗം ഓവര്‍സിയര്‍ പി.കെ സജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294318/kadathanadan-kall-njellora-church-road-inaugerated)