---
title: "ഇന്ന് കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിക്കും"
english_title: "Kunnummal temple festival conclude today "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294367/kunnummal-temple-festival-conclude-today"
published_at: "2025-06-05T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68412843c8320_ulsavam.jpg"
keywords: []
---

# ഇന്ന് കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിക്കും

> **Lead Summary:** **കക്കട്ടിൽ: ** കുന്നുമ്മൽ ക്ഷേത്രോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. മെയ് 31 ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ഉൽസവം കൊടിയേറിയത്. ഇന്ന് വൈകീട്ട് പള്ളിവേട്ടയക്ക് എഴുന്നള്ളത്ത് നടക്കും.

## Article Content

**കക്കട്ടിൽ: ** കുന്നുമ്മൽ ക്ഷേത്രോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. മെയ് 31 ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ഉൽസവം കൊടിയേറിയത്. ഇന്ന് വൈകീട്ട് പള്ളിവേട്ടയക്ക് എഴുന്നള്ളത്ത് നടക്കും.

ക്ഷേത്രം നവീകരണ കലശവുമായി ബന്ധപ്പെട്ട ചടങ്ങുകൾ മെയ് 27 നാണ് ആരംഭിച്ചത്. ക്ഷേത്രചടങ്ങുകൾ, പ്രഭാഷണങ്ങൾ, ഇളനീർ വരവ്, തായമ്പക, ഓട്ടൻതുള്ളൽ, സോപാന സംഗീതം മുതലായവ നടന്നു.

വി.ടി. ജീനചന്ദ്രൻ പി.കെ.വേണുഗോപാലൻ, ശ്രീലത കല്ലമ്പാട്, ആദർശ് മുചുകുന്ന് തുടങ്ങിയവർ പ്രഭാഷണവും, മുചുകുന്ന് പത്മനാഭൻ & പാർട്ടി ഓട്ടംതുള്ളലും ചന്ദ്രശേഖർ മാരാർ വയനാട് (സോപാനസംഗീത സംസ്ഥാന പുരസ്‌കാര ജേതാവ്) സോപാന സംഗീതവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294367/kunnummal-temple-festival-conclude-today)