---
title: "'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം "
english_title: "Beat Plastic Pollution Save Earth from Plastic Waste Environmental Group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294441/beat-plastic-pollution-save-earth-from-plastic-waste-environmental-group"
published_at: "2025-06-05T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841539a80a8c_environemnt_day.jpg"
keywords: []
---

# 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം 

> **Lead Summary:** വേളം: ലോക പരിസ്ഥിതി ദിനത്തിൽ ''ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ '' എന്ന സന്ദേശമുയർത്തി വൃക്ഷത്തൈ നടൽ, അവയർനസ് ക്ലാസ്, ക്വിസ് പ്രോഗ്രാം, തുടങ്ങി പരിസ്ഥിതിസംരക്ഷണ ബോധവൽകരണത്തിൻെറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

വേളം: ലോക പരിസ്ഥിതി ദിനത്തിൽ ''ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ '' എന്ന സന്ദേശമുയർത്തി വൃക്ഷത്തൈ നടൽ, അവയർനസ് ക്ലാസ്, ക്വിസ് പ്രോഗ്രാം, തുടങ്ങി പരിസ്ഥിതിസംരക്ഷണ ബോധവൽകരണത്തിൻെറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയെ അനുദിനം മലിനപ്പെടുത്തുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറക്കണമെന്നും തുണിസഞ്ചികളും കടലാസുകവറുകളും വ്യാപകമാക്കാൻ കുട്ടികൾ മുൻകൈ എടുക്കണമെന്നും ചേരാപുരം-തീക്കുനി ഇസ്ലാഹീ മദ്റസയിൽ ചേർന്ന കുട്ടികളുടെ പരിസ്ഥിതികൂട്ടം ആവശ്യപ്പെട്ടു.

പരിപാടികൾക്ക് , പ്രധാനാധ്യാപിക മുബീനാസമദ്, ടി അഹമദ് മാസ്റ്റർ, മുഷ്താഖ് മാസ്റ്റർ, ഹഫ്സീന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294441/beat-plastic-pollution-save-earth-from-plastic-waste-environmental-group)