---
title: "മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി"
english_title: "Students Ummathur SI Higher Secondary School cleaned Wayanad pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294487/students-ummathur-si-higher-secondary-school-cleaned-wayanad-pass"
published_at: "2025-06-05T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684177072c1bb_stedents_cleaned.jpg"
keywords: []
---

# മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

> **Lead Summary:** **കുറ്റ്യാടി: **അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വയനാട് റോഡിലെ കുറ്റ്യാടി ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിത കർമ്മ സേനക്ക് കൈമാറി. പക്രം തളം മുതൽ ചാത്തൻകോട് നടവരയുള്ള കുറ്റ്യാടി ചുരത്തിലെ ഇരുവശങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നീക്കം ചെയ്തത്.

## Article Content

**കുറ്റ്യാടി: **അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വയനാട് റോഡിലെ കുറ്റ്യാടി ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ഹരിത കർമ്മ സേനക്ക് കൈമാറി. പക്രം തളം മുതൽ ചാത്തൻകോട് നടവരയുള്ള കുറ്റ്യാടി ചുരത്തിലെ ഇരുവശങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നീക്കം ചെയ്തത്.

വയനാട് ചുരത്തിലൂടെയുള്ള പരിസ്ഥിതി ദിന യാത്രയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. സ്കൂളിലെ സ്കൗട്സ്, ഗൈഡ്സ്, ജെ ആർ സി , സയൻസ് ക്ലബ്ബ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത് . പക്രം തളത്ത് യാത്രയുടെ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉദ്ഘാടനം ചെയ്തു.

ശേഖരിച്ച് മാലിന്യങ്ങൾ കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹരിത കർമ്മ സേന ഏറ്റുവാങ്ങി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രശാന്ത് എം, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സത്യൻ നീലിമ, അസ്ലം കളത്തിൽ, അനൂപ് കുമാർ കെ, ഷബീർ വാണിമേൽ, ആയിഷ മൊയിലോത്ത്, ആമിന ടി കെ , അസ്മ വി കെ , അസിൽ അസീൽ, മർവ്വ അഹ്മദ്, സന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294487/students-ummathur-si-higher-secondary-school-cleaned-wayanad-pass)