---
title: "യാത്രക്കാർക്ക് ആശ്വാസം; ചെറുപുഴപാലം ശുചീകരിച്ച്  ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ "
english_title: " People Disaster Response Force volunteers clean Cherupuzha Bridge kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294666/people-disaster-response-force-volunteers-clean-cherupuzha-bridge-kuttiadi"
published_at: "2025-06-06T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684299b905462_cherupuzha.jpg"
keywords: []
---

# യാത്രക്കാർക്ക് ആശ്വാസം; ചെറുപുഴപാലം ശുചീകരിച്ച്  ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ 

> **Lead Summary:** **കുറ്റ്യാടി: **മാലിന്യം നിറഞ്ഞ് മഴവെള്ളം കെട്ടിക്കിടക്കുന്ന കുറ്റ്യാടി ടൗണിലെ ചെറുപുഴപാലം ശുചീകരിച്ച് ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ മാതൃകയായി.

## Article Content

**കുറ്റ്യാടി: **മാലിന്യം നിറഞ്ഞ് മഴവെള്ളം കെട്ടിക്കിടക്കുന്ന കുറ്റ്യാടി ടൗണിലെ ചെറുപുഴപാലം ശുചീകരിച്ച് ജനകീയ ദുരന്തനിവാരണസേന വളണ്ടിയർമാർ മാതൃകയായി.

വെള്ളം ഒഴുകിപോകാനുള്ള ദ്വാരങ്ങൾ അടഞ്ഞു പോയതിനാൽ ചെളിതെറിച്ച് കാൽനട യാത്രക്കാർക്ക് നടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

ബഷീർ നരയങ്കോട്, ഇ. മുഹമ്മദ് ബഷീർ, മാവുള്ളകണ്ടി അബ്ദുറഹ്മാൻ, ഷറഫുദ്ദീൻ തളിക്കര, സിറാജ് ചെറിയകുമ്പളം എന്നിവർ നേതൃത്വം നൽകി. എ.കെ. അ നസ് ശുചീകരണത്തിന് ജെ.സി. ബി നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294666/people-disaster-response-force-volunteers-clean-cherupuzha-bridge-kuttiadi)