---
title: "ഇനി പച്ച പുതയ്ക്കും; ഹരിത കേരളം മിഷൻ പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി"
english_title: "Haritha Keralam Mission inaugurated district level pachathuruth "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294718/haritha-keralam-mission-inaugurated-district-level-pachathuruth"
published_at: "2025-06-06T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842cc392cadd_pachathuruth.jpg"
keywords: []
---

# ഇനി പച്ച പുതയ്ക്കും; ഹരിത കേരളം മിഷൻ പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

> **Lead Summary:** കുറ്റ്യാടി: ഹരിത കേരളം മിഷൻ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി. പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് വെച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ്ക്കുട്ടി എം എൽ എ ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി മുഖ്യാതിഥിയായി. ഉത്തായി മണപ്പുറത്തെ ഒരു ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിച്ചുകൊണ്ടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

## Article Content

കുറ്റ്യാടി: ഹരിത കേരളം മിഷൻ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി. പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് വെച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ്ക്കുട്ടി എം എൽ എ ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി മുഖ്യാതിഥിയായി. ഉത്തായി മണപ്പുറത്തെ ഒരു ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിച്ചുകൊണ്ടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പിടി പ്രസാദ്, കുന്നുമ്മൽ ബി ഡി ഒ മനോജ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ, സറീന നടുക്കണ്ടി, പി സൂപ്പി, സുമ മലയിൽ, കെ സി മുജീബ് റഹ്മാൻ, ടി വി കുഞ്ഞിക്കണ്ണൻ, ബീന കോട്ടെമ്മൽ, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി വി മനോജൻ‌, മഠത്തിൽ ശ്രീധരൻ, കെ പി ബിനൂപ്, തായന ശശിന്ദ്രൻ, ഒ പി മഹേഷ്‌, കെ കെ മുഹമ്മദ്‌, യൂസഫ് പള്ളിയത്ത്, ടി വി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294718/haritha-keralam-mission-inaugurated-district-level-pachathuruth)