മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

മക്കൾ കണ്ടത് ഫാനിൽ തൂങ്ങിയ ഉമ്മയെ; കാഞ്ഞിരോളിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
Jun 7, 2025 12:23 PM | By Athira V

തളീക്കര: (kuttiadynews.in ) തളീക്കര കാഞ്ഞിരോളിയിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ (28 ) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസീലയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിമരിച്ച നിലയിലാണ് ജസീറയെ കണ്ടെത്തിയത്. മക്കളാണ് ഉമ്മ ആത്മഹത്യ ചെയ്ത വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

ഓൺലൈൻ ഇടപാടുകൾ ആണ് ജസീറയുടെ മരണത്തിൽ എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.

തൊട്ടിൽപ്പാലം പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി കുടുംബത്തിന് വിട്ടുകൊടുക്കും. ബന്ധുക്കൾ നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.

ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൽ റസാഖിൻ്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കൾ: അൽമാൻ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

Woman commits suicide husband house Thalikkara Kanjiroli

Next TV

Related Stories
അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

Aug 2, 2025 10:57 AM

അന്വേഷണം ആരംഭിച്ചു; പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

പശുക്കടവില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, അസ്വാഭാവിക മരണത്തിന്...

Read More >>
കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന്  ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

Aug 1, 2025 04:29 PM

കുടിവെള്ളം മുട്ടി; ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു

ചങ്ങനംകോട്കുന്ന് ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിപ്പിച്ചു...

Read More >>
നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

Aug 1, 2025 12:34 PM

നാടിൻറെ സ്മരണാഞ്ജലി; മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ

മൊകേരിയിൽ പി കേളപ്പൻ നായരെ അനുസ്മരിച്ച് സി പി ഐ...

Read More >>
 തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

Aug 1, 2025 11:46 AM

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ

തളീക്കര സ്വദേശി 390 ഗ്രാം കഞ്ചാവുമായി പിടിയിൽ...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

Jul 31, 2025 03:01 PM

കന്യാസ്ത്രീകളുടെ അറസ്റ്റ്; തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ തൊട്ടിൽപ്പാലത്ത് യുവജന പ്രതിഷേധ പ്രകടനം...

Read More >>
പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

Jul 30, 2025 11:01 PM

പ്രേംനിവാസിൽ കെ.ദേവി അമ്മ അന്തരിച്ചു

പ്രേംനിവാസിൽ കെ.ദേവി അമ്മ...

Read More >>
Top Stories

News Roundup

//Truevisionall