---
title: "പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി"
english_title: "Postmortem completed body Jazeera who committed suicide Thalikkara handed over relatives"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294897/postmortem-completed-body-jazeera-who-committed-suicide-thalikkara-handed-over-relatives"
published_at: "2025-06-07T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684431f3ddf46_FDGDFG.jpg"
keywords: []
---

# പോസ്റ്റുമോർട്ടം പൂർത്തിയായി; തളീക്കരയിൽ ആത്മഹത്യ ചെയ്ത ജസീറയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

> **Lead Summary:** **തളീക്കര : [** കോഴിക്കോട് തളീക്കര കാഞ്ഞിരോളിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ നടന്നത്.

## Article Content

**തളീക്കര : [** കോഴിക്കോട് തളീക്കര കാഞ്ഞിരോളിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ നടന്നത്.

കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിൻ്റെ ഭാര്യ ജസീറ(28 ) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജസീറയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഇടപാടുകൾ ആണ് ജസീറയെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.

പൊതുവേ ഊർജസ്വലയായ ജസീറയ്ക്ക് ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. കിടപ്പുമുറിയിലെ ഫാനിൽ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു ജസീറയുടെ മൃതദേഹം. മക്കളാണ് ഉമ്മ ആത്മഹത്യ ചെയ്ത വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

ബന്ധുക്കൾ നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്. ചെരണ്ടത്തൂർ മനത്താനത്ത് അബ്ദുൽ റസാഖിൻ്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കൾ: അൽമാൻ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294897/postmortem-completed-body-jazeera-who-committed-suicide-thalikkara-handed-over-relatives)