---
title: "ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം  "
english_title: "Kadathanadan Kalaripayattu training begins Vattoli "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295266/kadathanadan-kalaripayattu-training-begins-vattoli"
published_at: "2025-06-09T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846c157d8156_kalri.jpg"
keywords: []
---

# ഇത്തവണയും വട്ടോളിയിൽ; കടത്തനാടൻ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം  

> **Lead Summary:** വട്ടോളി: കടത്തനാട്ടിൽ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം. കടത്തനാട്ടിന്റെ പല ഭാഗങ്ങളിലും കളരി അഭ്യാസം പരിശീലിപ്പിക്കുന്ന ക്ലാസ് ഇത്തവണയും വട്ടോളിയിൽ തുടങ്ങി.

## Article Content

വട്ടോളി: കടത്തനാട്ടിൽ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കം. കടത്തനാട്ടിന്റെ പല ഭാഗങ്ങളിലും കളരി അഭ്യാസം പരിശീലിപ്പിക്കുന്ന ക്ലാസ് ഇത്തവണയും വട്ടോളിയിൽ തുടങ്ങി.

കളരിയാചാര്യൻ വളപ്പിൽ കരുണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള കടത്തനാടൻ കളരി പരിശീലനത്തിനാണ് വട്ടോളിയിൽ തുടക്കം.

സാമ്പ്രദായിക കളരിമുറ പരിശീലനവും ഉഴിച്ചലും കളരി മർമ ചികിത്സയും ഇവിടത്തെ പ്രത്യേകതയാണ്. ഇവയ്ക്കു പുറമേ ഈ വർഷം മുതൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകമായുള്ള സ്വയം പ്രതിരോധമുറകളും കരുണൻ ഗുരുക്കൾ പരിശീലിപ്പിക്കുന്നു. സുരേന്ദ്രൻ, അജീഷ് വട്ടോളി, രവി, വാസു മൊകേരി എന്നീ ശിഷ്യർ കരുണൻ ഗുരുക്കളുടെ കൂടെ ഉണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295266/kadathanadan-kalaripayattu-training-begins-vattoli)