---
title: "കണ്ണികളിൽ ഉന്നതരും;  കുറ്റ്യാടിയിലെ  ലഹരി പെണ്‍വാണിഭക്കേസ് പോക്‌സോകേസില്‍ ഒതുക്കരുത് - എസ്ഡിപിഐ"
english_title: "kuttiady drug and Prostitution case sdpi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295403/kuttiady-drug-and-prostitution-case-sdpi"
published_at: "2025-06-10T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847d78e1e480_sdpi.jpg"
keywords: []
---

# കണ്ണികളിൽ ഉന്നതരും;  കുറ്റ്യാടിയിലെ  ലഹരി പെണ്‍വാണിഭക്കേസ് പോക്‌സോകേസില്‍ ഒതുക്കരുത് - എസ്ഡിപിഐ

> **Lead Summary:** **കുറ്റ്യാടി: ** ചേക്കുവെന്ന അജിനാസിന്റെ നേതൃത്വത്തില്‍കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ലഹരി മാഫിയയുടെ പെണ്‍ വാണിഭക്കേസ് കേവലം പോക്‌സോ കേസിലേക്ക് ഒതുക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി.

## Article Content

**കുറ്റ്യാടി: ** ചേക്കുവെന്ന അജിനാസിന്റെ നേതൃത്വത്തില്‍കുറ്റ്യാടി കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ലഹരി മാഫിയയുടെ പെണ്‍ വാണിഭക്കേസ് കേവലം പോക്‌സോ കേസിലേക്ക് ഒതുക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി.

പ്രദേശത്തെ നിരവധി സ്‌കൂള്‍ കുട്ടികളെ പോലും അപകടകരമാംവിധം ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുള്ള പ്രസ്തുത കേസില്‍ ഉന്നതതല അന്വേഷണം നടത്തി മുഴുവന്‍ ദുരൂഹതകളും പുറത്ത് വരേണ്ടതുണ്ട്.

ഇതില്‍ പ്രദേശത്തെ ഉന്നതന്‍മാര്‍ക്ക് വരെ പങ്കുണ്ട്. അജ്‌നാസിന്റെ നേതൃത്വത്തില്‍ നടന്നിട്ടുളളത് കേവലം പ്രകൃതി വിരുദ്ധ പീഢനം മാത്രമല്ല. എംഡിഎംഎ യുടെ മേഖലയിലെ പ്രധാന ഡീലര്‍ കൂടിയായിട്ടുള്ള ചേക്കു അജ്‌നാസ് അതിന്റെ മറവിലാണ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു പലര്‍ക്കും കാഴ്ചവച്ചിട്ടുളളത്.

അതുകൊണ്ട് ഈ കേസിനെ ചില കോണുകളില്‍ മാത്രം ഒതുക്കിത്തീര്‍ത്ത് മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം നല്‍കുന്ന രീതിക്കെതിരെ പൊതുജനം ജാഗ്രത കാണിക്കണമെന്ന് എസ്ഡിപിഐ പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു.

കുറ്റ്യാടി ദുരന്ത നിവാരണ സേനയുടെ പ്രധാനിയായ വ്യക്തി പോലും ഇത്തരം സംഘങ്ങളുടെ കണ്ണിയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ ഉള്‍പെടെ നടന്നിട്ടും വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടക്കാതെ പരല്‍ മീനിനെ മാത്രം പിടിച്ച് കേസ് ചുരുട്ടി കെട്ടാനുള്ള ശ്രമം അത്യന്തം അപകടകരമാണെന്ന് കൂടി പ്രതിഷേധത്തില്‍ ഉയര്‍ന്നു.

പ്രതിഷേധത്തിന് മനാഫ് കുറ്റ്യാടി, ഖാലിദ് പൊയിലങ്കി, പി.ടി കുട്ട്യാലി, ഹമീദ് മസ്‌ക്കറ്റ്, നസീര്‍ അടുക്കത്ത്, സലാം വി.സി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295403/kuttiady-drug-and-prostitution-case-sdpi)