---
title: "വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി"
english_title: "Complaint eleven year old girl being raped shop Kuttiady valayannur"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295507/complaint-eleven-year-old-girl-being-raped-shop-kuttiady-valayannur"
published_at: "2025-06-10T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68485b48b453e_3.jpg"
keywords: []
---

# വളയന്നൂരിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി.

വളയന്നൂര്‍ചിറയ്ക്കു സമീപത്തെ കടയില്‍വെച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പതിനൊന്നുകാരിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഊരത്ത് സ്വദേശിയായ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയ്ക്കിതെര കുറ്റ്യാടി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ അച്ചാര്‍ വാങ്ങാന്‍ പോയതായിരുന്നു കുട്ടി. കടയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ചാര്‍ വാങ്ങി തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ കടയുടമ പിന്നിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പരിഭ്രമിച്ചുപോയ കുട്ടി വീട്ടിലെത്തി കരയാന്‍ തുടങ്ങിയതോടെ വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞത്. പിന്നാലെ മാതാവ് പൊലീസിൽ പരാതി നൽകുകയും പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവമറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ പിതാവുമായി ഉണ്ടായ സംഘടര്‍ഷത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കടയുടമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കടയുടമയുടെ മകന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കുറ്റ്യാടി സി.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295507/complaint-eleven-year-old-girl-being-raped-shop-kuttiady-valayannur)