---
title: " കോതോട് കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു; ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി "
english_title: "House destroyed falling coconut tree Kothode wind rain"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295753/house-destroyed-falling-coconut-tree-kothode-wind-rain"
published_at: "2025-06-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a65b18bfc7_1.jpg"
keywords: []
---

#  കോതോട് കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു; ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി 

> **Lead Summary:** **മരുതോങ്കര : ** കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. മരുതോങ്കര പഞ്ചായത്തിലെ കോതോട് വണ്ണത്താൻകോട്ടേമ്മൽ ഗിരീഷിന്റെ വീടാണ് തകർന്നത്.

## Article Content

**മരുതോങ്കര : ** കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. മരുതോങ്കര പഞ്ചായത്തിലെ കോതോട് വണ്ണത്താൻകോട്ടേമ്മൽ ഗിരീഷിന്റെ വീടാണ് തകർന്നത്.

ഇന്നലെ പുലർച്ചയോടെയായിരുന്നു അപകടം.വീടിൻറെ പിൻഭാഗത്തുള്ള തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വീട് പൂർണ്ണമായും തകർന്നു. ഗിരീഷ് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295753/house-destroyed-falling-coconut-tree-kothode-wind-rain)