---
title: "അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം "
english_title: "Kudumbashree Kavilumpara best CDS state felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/295867/kudumbashree-kavilumpara-best-cds-state-felicitated"
published_at: "2025-06-12T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ad2515dbb4_3.jpg"
keywords: []
---

# അഭിമാനത്തോടെ; സംസ്ഥാനത്തെ മികച്ച സിഡിഎസായ കാവിലുംപാറ കുടുംബശ്രീക്ക് അനുമോദനം 

> **Lead Summary:** **തൊട്ടില്‍പ്പാലം: **കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാനത്തെ മികച്ച സിഡിഎസായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സ്വീകരണവും അനുമോദാനവും പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

## Article Content

**തൊട്ടില്‍പ്പാലം: **കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംസ്ഥാനത്തെ മികച്ച സിഡിഎസായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സ്വീകരണവും അനുമോദാനവും പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുരേന്ദ്രന്‍ ഉപഹാരം നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി കവിത മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മണലില്‍ രമേശന്‍, സാലി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജന്‍, ഏലിക്കുട്ടി സ്‌കറിയ, കെ.പി ശ്രീധരന്‍, എ.ആര്‍ വിജയന്‍, കെ.പി സെബാസ്റ്റ്യന്‍, കെ.ടി നാണു,തോമസ് പുതുക്കുഴി, നാണു വട്ടക്കാട്ട് എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ കെ.കെ മോളി നന്ദി പറഞ്ഞു. ചടങ്ങില്‍ പുതിയ ശിങ്കാരിമേളം ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/295867/kudumbashree-kavilumpara-best-cds-state-felicitated)