കുറ്റ്യാടി: (kuttiadynews.in) കുറ്റ്യാടിയെ കാർന്നു തിന്നുന്ന ലഹരി-സെക്‌സ് മാഫിയകൾക്കെതിരെ 'കവചം' തീർത്ത് യൂത്ത് കോൺഗ്രസ്.
രാസലഹരി നൽകി പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നും ലഹരി മാഫിയകൾക്കെതിരെ നടപടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം 'കവചം ' സംഘടിപ്പിച്ചത്.


രാസലഹരിപീഡനത്തിന്റെ കണ്ണികളെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കണമെന്നും രക്ഷിതാക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല ഉപാധ്യക്ഷൻ എസ്. സുനന്ദ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.സജീഷ് അധ്യക്ഷനായി.
കെ എസ് യു ജില്ല ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ്,, കെ.കെ. ജിതിൻ,എസ്.എസ്. അമൽ കൃഷ്ണ, സിദ്ധാർത്ഥ്, കെ.ജെ. അശ്വന്ത്, പി. ബബീഷ്, പി.കെ.അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.
Youth Congress builds shield against drug sex mafias kuttiady