---
title: "കുറ്റ്യാടി മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ജീവനക്കാരുടെ വീഡിയോ പകർത്തി; മധ്യവയസ്‌കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു"
english_title: "hidden camera placed washroom Kuttiyadi medical lab videotaped nurses middle aged man arrest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296099/hidden-camera-placed-washroom-kuttiyadi-medical-lab-videotaped-nurses-middle-aged-man-arrest"
published_at: "2025-06-14T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cea959ce2f_areekkara.jpg"
keywords: []
---

# കുറ്റ്യാടി മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ജീവനക്കാരുടെ വീഡിയോ പകർത്തി; മധ്യവയസ്‌കനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി സ്വകാര്യ മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ജീവനക്കാരുടെ വീഡിയോ പകർത്തിയ മധ്യവസ്കരൻ പിടിയിൽ .

## Article Content

**കോഴിക്കോട് : **കുറ്റ്യാടി സ്വകാര്യ മെഡിക്കൽ ലാബ് കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ജീവനക്കാരുടെ വീഡിയോ പകർത്തിയ മധ്യവസ്കരൻ പിടിയിൽ .

ആ സ്ഥാപനത്തിന്റെ ഉടമയുടെ സഹോദരനെയാണ് പെൺകുട്ടിയും നാട്ടുകാരും കൂടി പിടികൂടിയത് . അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് അതിക്രമം നടന്നത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.

പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296099/hidden-camera-placed-washroom-kuttiyadi-medical-lab-videotaped-nurses-middle-aged-man-arrest)