---
title: "ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം"
english_title: "pmshankar Allparty meeting mourn passing "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296126/pmshankar-allparty-meeting-mourn-passing-new"
published_at: "2025-06-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d0b8b2a7dd_kaively.jpg"
keywords: []
---

# ഓർമ്മയിൽ എന്നും; പി.എം.ശങ്കരന്റ വേർപാടിൽ അനുശോചിച്ച് സർവ്വകക്ഷി യോഗം

> **Lead Summary:** **കൈവേലി: ** സോഷ്യലിസ്റ്റും ആർജെഡി കുന്നുമ്മൽ പഞ്ചായത്ത് ഭാരവാഹിയുമായിരുന്ന പി.എം.ശങ്കരന്റ വേർപാടിൽ ചെറിയ കൈവേലിയിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ അധ്യക്ഷത വഹിച്ചു.

## Article Content

**കൈവേലി: ** സോഷ്യലിസ്റ്റും ആർജെഡി കുന്നുമ്മൽ പഞ്ചായത്ത് ഭാരവാഹിയുമായിരുന്ന പി.എം.ശങ്കരന്റ വേർപാടിൽ ചെറിയ കൈവേലിയിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമ മോഹൻ അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ നീലിയോട്ട് നാണു, രാധിക ചിറയിൽ, വി.കെ.മമ്മു, എം.പി.രാജൻ, വി.പി.വാസു, പി.എം.കുഞ്ഞബ്ദുള്ള എ.പി.സുമേഷ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ആർജെഡി ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ, ടി.എൻ.മനോജ്, എം.ടി.കെ.സുരേഷ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296126/pmshankar-allparty-meeting-mourn-passing-new)