---
title: "റോഡിൽ കുഴി; പക്രംതളം ചുരം റോഡ് ഗതാഗതം ദുസ്സഹമാക്കുന്നു"
english_title: "Pakramthalam Pass makes road traffic difficult"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296208/pakramthalam-pass-makes-road-traffic-difficult"
published_at: "2025-06-14T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d55e3974fc_road.jpg"
keywords: []
---

# റോഡിൽ കുഴി; പക്രംതളം ചുരം റോഡ് ഗതാഗതം ദുസ്സഹമാക്കുന്നു

> **Lead Summary:** **തൊട്ടില്‍പ്പാലം: **വയനാട്ടിലേക്കുള്ള പക്രംതളം റോഡ് കുണ്ടും കുഴിയും രൂപപ്പെട്ടു . മേലെ പൂതംപാറ മുതല്‍ വയനാട് അതിര്‍ത്തിയില്‍ പെട്ട ചുങ്കക്കുറ്റി വരെയുള്ള ഭാഗങ്ങളിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്.

## Article Content

**തൊട്ടില്‍പ്പാലം: **വയനാട്ടിലേക്കുള്ള പക്രംതളം റോഡ് കുണ്ടും കുഴിയും രൂപപ്പെട്ടു . മേലെ പൂതംപാറ മുതല്‍ വയനാട് അതിര്‍ത്തിയില്‍ പെട്ട ചുങ്കക്കുറ്റി വരെയുള്ള ഭാഗങ്ങളിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്.

റോഡ് മധ്യത്തിലുള്ള കുഴികളില്‍ ചാടി ചുരം ഇറങ്ങിവരുന്ന ബൈക്ക് യാത്രികര്‍ അപകടത്തില്‍ പെടുന്നത് പതിവായി. അഴുക്കുചാലുകള്‍ നികന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ കുഴികള്‍ ഡ്രൈവര്‍മാരുട ശ്രദ്ധയില്‍ പെടില്ല.

ചുരം ഇറങ്ങിവരുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നത്. 15 വര്‍ഷം മുമ്പ് കെഎസ്ടിപി പദ്ധതയില്‍ ഉള്‍പ്പെടുത്തി പരിഷ്‌കരണം നടത്തിയ റോഡ് ആണിത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ ഒന്നും നടന്നില്ല. നിലവില്‍ ഈ റോഡ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അറ്റകുറ്റപണികള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് പരാതി.

മലയോര ഹൈവേ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടില്ല. ദീര്‍ഘദൂര കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന പ്രധാന റോഡ് ആണിത്. അടിയന്തരമായി റോഡിലെ കുഴികള്‍ നികത്താനുള്ള നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296208/pakramthalam-pass-makes-road-traffic-difficult)