---
title: " ശുചിമുറിയിൽ ഒളിക്യാമറ; അരീക്കര ലാബിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി "
english_title: "DYFI Kunnummal Block Committee marches Areekkara Lab"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296317/dyfi-kunnummal-block-committee-marches-areekkara-lab"
published_at: "2025-06-15T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e67733da92_kuttiady.jpg"
keywords: []
---

#  ശുചിമുറിയിൽ ഒളിക്യാമറ; അരീക്കര ലാബിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി: **ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിലേക്ക് ഡി വൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ് ഉദ്ഘാടനംചെയ്തു.

## Article Content

**കുറ്റ്യാടി: **ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിലേക്ക് ഡി വൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ് ഉദ്ഘാടനംചെയ്തു.

കെ രജിൽ അധ്യക്ഷനായി. ബ്ലോക്ക് ജോ. സെക്രട്ടറി പി പി നിഖിൽ , മുഹമ്മദ് കക്കട്ടിൽ എന്നിവർ സംസാരിച്ചു. വി ആർ വിജിത്ത് സ്വാഗതം പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വംനൽകുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎ ഫ്ഐ ബ്ലോക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം , ജനാധിപത്യ മഹിള അസോ സിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ലാബിലേക്ക് മാർച്ച് നടത്തി. കുന്നുമ്മൽ ഏരിയ സെക്രട്ടറി സി എം യശോദ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാധിക ചിറയിൽ അധ്യക്ഷയായി. കെ പി സുമതി, അജിത നടേമ്മൽ. എം ഷി ജിന, ലീന ദിനേശ് ലാൽ, സബിന മോഹൻ, സുമിത്ര എന്നിവർ സം സാരിച്ചു. കേസുമായി ബന്ധപ്പെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296317/dyfi-kunnummal-block-committee-marches-areekkara-lab)