---
title: "വിജയം ആഘോഷമാക്കി; വട്ടോളിയിൽ എസ്എസ്എൽസി ഉന്നത വിജയികൾക്ക് അനുമോദനം"
english_title: "Congratulations top SSLC achievers Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296355/congratulations-top-sslc-achievers-vattoli-new"
published_at: "2025-06-15T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e8be6ed6b2_1_.jpg"
keywords: []
---

# വിജയം ആഘോഷമാക്കി; വട്ടോളിയിൽ എസ്എസ്എൽസി ഉന്നത വിജയികൾക്ക് അനുമോദനം

> **Lead Summary:** **വട്ടോളി: **നാഷനൽ ഹയർ സെക്കന്ററി സ്‌കുളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 153 വിദ്യാർഥികളെ അനുമോദിച്ചു.

## Article Content

**വട്ടോളി: **നാഷനൽ ഹയർ സെക്കന്ററി സ്‌കുളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 153 വിദ്യാർഥികളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂ‌ൾ മാനേജർ അരയില്ലത്ത് രവി ഉപഹാരസമർപ്പണം നടത്തി.

പ്രിൻസിപ്പൾ എ. മനോജൻ, പ്രധാനാധ്യാപിക കെ. ഹീറ, മുൻ പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി, സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് കെ.പി.രാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രകാശൻ എലിയാറ, സ്‌കൂൾ ഭരണ സമിതി അംഗങ്ങളായ പി.പി.അശോകൻ, വി.എം.കുഞ്ഞികണ്ണൻ, പി.ടി.എ. അംഗം കെ.ഷാജി, സ്റ്റാഫ് സെക്രട്ടറി കെ.റിനീഷ് കുമാർ, ടി.ഇ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി എച്ച്എം പി.പി.അന്നദ, ഇ.സവിത, കെ.പി. രജീഷ് കുമാർ, ദജിറാണി,മനോജ് കൈവേലി, പ്രജില, അനുശ്രീ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296355/congratulations-top-sslc-achievers-vattoli-new)