---
title: "വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ 13 -മത് ബാച്ചിന് വട്ടോളിയിലും തുടക്കമായി"
english_title: "13th batch Vagbhatananda Edu Project started Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296428/13th-batch-vagbhatananda-edu-project-started-vattoli"
published_at: "2025-06-15T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ee465d1f21_1.jpg"
keywords: []
---

# വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ 13 -മത് ബാച്ചിന് വട്ടോളിയിലും തുടക്കമായി

> **Lead Summary:** **വട്ടോളി : **യു.എൽ.സി.സി.എസ്. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ സവിശേഷ പദ്ധതിയായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ പതിമൂന്നാമത് ബാച്ചിന് വട്ടോളിയിലെ ചേതന കലാ സാംസ്കാരിക വേദിയിൽ തുടക്കമായി.

## Article Content

**വട്ടോളി : **യു.എൽ.സി.സി.എസ്. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ സവിശേഷ പദ്ധതിയായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ പതിമൂന്നാമത് ബാച്ചിന് വട്ടോളിയിലെ ചേതന കലാ സാംസ്കാരിക വേദിയിൽ തുടക്കമായി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു ചേതനാ പ്രസിഡണ്ട് എ. പി രാജീവൻ അധ്യക്ഷനായിരുന്നു.

ജില്ലയിലെ 8 സെൻ്ററുകളിൽ നിന്നുംഏഴാം ക്ലാസിലെ പഠനമികവുള്ള കുട്ടികൾക്കിടയിൽ നടത്തിയ പ്രവേശന പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾ വീതമാണ് ഓരോ സെൻ്ററുകളിലുമായി ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകരുടെ ക്ലാസുകൾ , മഴക്യാമ്പുകൾ മറ്റ് പഠന ക്യാമ്പുകൾ, പഠനയാത്രകൾ,വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തികളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണ് പ്രോജക്റ്റിലൂടെ പ്രധാനമായും കുട്ടികൾക്ക് നൽകുന്നത്.

വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് ജില്ലാ കോർഡിനേറ്റർ ടി.കെ.സോമൻ പദ്ധതി വിശദീകരണം നടത്തി.

എൽ. എസ് .എസ് , യു.എസ്. എസ്, എസ് എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു .ആകാശ് (യു.എൽ.സി.സി. എസ് )രജീഷ് (ഗവ: കോളജ് മൊകേരി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ചേതനാ സെക്രട്ടറി പി. കെ പത്മനാഭൻ സ്വാഗതവും ഖജാൻജി എ.പി .വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296428/13th-batch-vagbhatananda-edu-project-started-vattoli)