---
title: "അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം"
english_title: "Accident Van crashes shop Ambalakulangara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296434/accident-van-crashes-shop-ambalakulangara"
published_at: "2025-06-15T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684eeb2b48d94_WhatsApp_Image_2025-06-15_at_9.16.51_PM.jpeg"
keywords: []
---

# അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം

> **Lead Summary:** **കക്കട്ടിൽ : **അമ്പലക്കുളങ്ങര ടൗണിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം. ടൗണിൽ ലോട്ടറി ടിക്കറ്റും മറ്റും കച്ചവടം ചെയ്തു വന്ന കെ.പി വിനീഷിന്റെ കടയിലേക്കാണ് കുറ്റ്യാടി ഭാഗത്ത് നിന്നും വന്ന അമൃത് മിൽക്കിന്റെ വാൻ ഇടിച്ച് കയറിയത്.

## Article Content

**കക്കട്ടിൽ : **അമ്പലക്കുളങ്ങര ടൗണിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം. ടൗണിൽ ലോട്ടറി ടിക്കറ്റും മറ്റും കച്ചവടം ചെയ്തു വന്ന കെ.പി വിനീഷിന്റെ കടയിലേക്കാണ് കുറ്റ്യാടി ഭാഗത്ത് നിന്നും വന്ന അമൃത് മിൽക്കിന്റെ വാൻ ഇടിച്ച് കയറിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. രാത്രി ഏറെ വൈകിയത് കൊണ്ട് ആളപായമില്ലാതെ രക്ഷപ്പെട്ടു. കടയുടെ മേൽക്കുരയും മറ്റും തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വട്ടോളിക്കും അമ്പലക്കുളങ്ങരയക്കും ഇടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296434/accident-van-crashes-shop-ambalakulangara)