---
title: " ജനം ആശങ്കയിൽ; കുറ്റ്യാടിയിലെ മലയോര മേഖലയില്‍ ജലനിരപ്പ് ഉയരുന്നു"
english_title: "heavy rain Water level rising hilly areas Kuttiadi taluk "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296485/heavy-rain-water-level-rising-hilly-areas-kuttiadi-taluk-new"
published_at: "2025-06-16T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fb0c205c13_water_raising.jpg"
keywords: []
---

#  ജനം ആശങ്കയിൽ; കുറ്റ്യാടിയിലെ മലയോര മേഖലയില്‍ ജലനിരപ്പ് ഉയരുന്നു

> **Lead Summary:** **കുറ്റ്യാടി: **മഴ ശക്തമായതോടെ താലൂക്കിന്റെ കിഴക്കൻ മലയോര ഭാഗങ്ങളിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കാവിലുംപാറ, മരുതോങ്കര, വിലങ്ങാട് മേഖലയിൽ കനത്ത മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ രാത്രിയിലും വലിയ കുത്തൊഴുക്ക് തുടരുകയാണ്. കുററ്യാടി പുഴയിലും വെള്ളം വലിയ അളവിൽ ഉയർന്നിട്ടുണ്ട്.

## Article Content

**കുറ്റ്യാടി: **മഴ ശക്തമായതോടെ താലൂക്കിന്റെ കിഴക്കൻ മലയോര ഭാഗങ്ങളിൽ പുഴകളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കാവിലുംപാറ, മരുതോങ്കര, വിലങ്ങാട് മേഖലയിൽ കനത്ത മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ രാത്രിയിലും വലിയ കുത്തൊഴുക്ക് തുടരുകയാണ്. കുററ്യാടി പുഴയിലും വെള്ളം വലിയ അളവിൽ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ തവണ വലിയ തോതിൽ നാശം വിതറിയ വിലങ്ങാട് മലയിൽ കനത്ത മഴയാണ്. വെള്ളത്തിന്റ കുത്തൊഴുക്ക് താഴ്വ‌ാരങ്ങളിൽ വലിയ തോതിലുണ്ട്. വായാട് പാലത്തിന്റെ അപ്രോച്ച് റോഡിന് കേടുപാട് പറ്റിയതായി വിവരമുണ്ട്. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലാണ്.

കല്ലാച്ചി ഉൾപ്പെടെ പല ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. തീക്കുനി-അരൂർ റോഡിൽ ഗതാഗതം നിലക്കുമെന്ന സ്ഥിതിയിലാണുള്ളത്. തീക്കുനി ടൗണിൽ രാത്രിയോടെ വെള്ളം കയറി തുടങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296485/heavy-rain-water-level-rising-hilly-areas-kuttiadi-taluk-new)