---
title: "ലഹരി -സെക്സ് റാക്കറ്റ് ക്രിമിനലുകൾക്കെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തണം -സോളിഡാരിറ്റി"
english_title: "Investigations against drug sex racket criminals should expedited Solidarity"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296523/investigations-against-drug-sex-racket-criminals-should-expedited-solidarity"
published_at: "2025-06-16T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fd662a9fdf_solidarity.jpg"
keywords: []
---

# ലഹരി -സെക്സ് റാക്കറ്റ് ക്രിമിനലുകൾക്കെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തണം -സോളിഡാരിറ്റി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ചു നടക്കുന്ന സെക്സ് റാക്കറ്റ് രാസലഹരി മാഫിയകൾക്കെതിരെയുള്ള അന്വേഷണനടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദിൻ്റെ നേതൃത്വത്തിൽ കറ്റ്യാടി സർക്കിൾ ഇൻസ്പെക്‌ടർ കൈലാസ് നാഥ് എസ്.ബിയെ സന്ദർശിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ചു നടക്കുന്ന സെക്സ് റാക്കറ്റ് രാസലഹരി മാഫിയകൾക്കെതിരെയുള്ള അന്വേഷണനടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദിൻ്റെ നേതൃത്വത്തിൽ കറ്റ്യാടി സർക്കിൾ ഇൻസ്പെക്‌ടർ കൈലാസ് നാഥ് എസ്.ബിയെ സന്ദർശിച്ചു.

സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്ന പ്രമുഖരെയും, രാസലഹരിയുടെ മൊത്തവില്പനക്കാരെയും കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് അഫീഫ് ഹമീദ് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫാരിസ് ഒ.കെ, സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. ജാവേദ് അഹ്‌മദ്, സോളിഡാരിറ്റി കുറ്റ്യാടി ഏരിയ പ്രസിഡന്റ് മുഹമ്മദ് റാഫി, നൗഫൽ വി.എം, ഫൈറൂസ് ഒ.കെ, സുഹൈൽ ഒ.കെ, അഫീഫ് കെ.പി.ആർ, സയ്യാഫ് എ.സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296523/investigations-against-drug-sex-racket-criminals-should-expedited-solidarity)