നരിപ്പറ്റ: (kuttiadynews.in)വിജയ തിളക്കത്തിൽ കേളോത്ത് കുടുംബം. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മദ്രസ പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ കേളോത്ത് കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരം. എൽ എസ് എസ്, യു എസ് എസ് ജേതാക്കൾക്കും സ്വീകരണം നൽകി.
'സ്നേഹാദരം 2025' എന്ന പേരിൽ കേളോത്ത് മുഹമ്മദിന്റെ വീട്ടിൽ സംഘടിപ്പിച്ച അനുമോദന സംഗമം നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി പി കുഞ്ഞബ്‌ദുല്ല അധ്യക്ഷനായി. അനീസ് മാസ്റ്റർ തീക്കുനി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി, തയ്യുള്ളതിൽ അശ്രു മാസ്റ്റർ, കണ്ടംവലിയത്ത് മുസ്ലഹാജി എന്നിവർ സംസാരിച്ചു.


കേളോത്ത് മൊയ്ദു ഹാജി,, ആലിഹാജി, മീത്തലെ കേളോത്ത് കുഞ്ഞബ്ദുള്ള ഹാജി, മൊയ്ദു, തയ്യുള്ളതിൽ ബഷീർ മാസ്റ്റർ, തിരുവട്ടേരി ബിയ്യാത്തു, കേളോത്ത് മുഹമ്മദ്, അസീസ്, ഫൈസൽ, അമ്മാർ തെക്കയിൽ എന്നിവർ ഉപഹാരങ്ങൾ നൽകി. കേളോത്ത് ലത്തീഫ് മാസ്റ്റർ സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു. കേളോത്ത് അബ്‌ദുറഹ്മാൻ, അഫ്‌സൽ, ഫായിസ് സി പി എന്നിവർ സംബന്ധിച്ചു
honoured top achievers of Keloth family naripatta