---
title: "വീണ്ടും ഭീഷണിയായി; വേളം ശാന്തിനഗറിലെ മരത്തിൽ കൂട് കൂട്ടി കാട്ട്തേനീച്ച"
english_title: "Wild bees build nest tree Velam Shantinagar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296730/wild-bees-build-nest-tree-velam-shantinagar"
published_at: "2025-06-17T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685138fe78265_thenicha.jpg"
keywords: []
---

# വീണ്ടും ഭീഷണിയായി; വേളം ശാന്തിനഗറിലെ മരത്തിൽ കൂട് കൂട്ടി കാട്ട്തേനീച്ച

> **Lead Summary:** **വേളം: **ശാന്തിനഗറില്‍ വീണ്ടും ഭീഷണിയായി കാട്ടു തേനീച്ച. ഏടത്തില്‍ അമ്പലത്തിനു മുന്‍വശത്തുള്ള പ്ലാവിന്‍ മരത്തിലാണ് തേനീച്ചക്കൂടുകള്‍ കെട്ടിയിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാരും സ്കൂൾ വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന സ്ഥലത്താണ് കൂട് സ്ഥിതി ചെയ്യുന്നത്.

## Article Content

**വേളം: **ശാന്തിനഗറില്‍ വീണ്ടും ഭീഷണിയായി കാട്ടു തേനീച്ച. ഏടത്തില്‍ അമ്പലത്തിനു മുന്‍വശത്തുള്ള പ്ലാവിന്‍ മരത്തിലാണ് തേനീച്ചക്കൂടുകള്‍ കെട്ടിയിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാരും സ്കൂൾ വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന സ്ഥലത്താണ് കൂട് സ്ഥിതി ചെയ്യുന്നത്.

അമ്പലത്തില്‍ വരുന്നവരും വഴിയാത്രക്കാരും ഏറെ ഭയത്തോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത് . ജീവന് ഭീഷണിയായ തേനീച്ചക്കൂട് എത്രയും പെട്ടന്ന് നശിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് എടവണ്ണില്‍ സൂപ്പിക്ക് തേനീച്ചയുടെ കുത്തേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തേനീച്ചയുടെ കുത്തേറ്റ് ചിറയില്‍ ചാടിയ സൂപ്പിയെ വേളം ഹയര്‍ സെക്കന്ററി സ്‌കൂളിള്‍ അധ്യാപകനായ വണ്ണാറത്ത് യാസിര്‍ മാസ്റ്റര്‍ ആണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്നതിനിടയില്‍ അദ്ദേഹത്തിനും തേനീച്ചയുട കുത്തേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296730/wild-bees-build-nest-tree-velam-shantinagar)