---
title: "പ്രതിഷേധ ദിനാചരണം; അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക -കെപിഎസ്ടിഎ"
english_title: "Protest Day Revoke Unscientific School Time Change KPSTA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296913/protest-day-revoke-unscientific-school-time-change-kpsta"
published_at: "2025-06-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852675bd7d93_kpsta.jpg"
keywords: []
---

# പ്രതിഷേധ ദിനാചരണം; അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക -കെപിഎസ്ടിഎ

> **Lead Summary:** **കുറ്റ്യാടി: ** സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സ്കൂളുകളിൽ കെപിഎസ്ടിഎയുടെ പ്രതിഷേധം. അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക, യുഐഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്ഡേഷന് ജൂലൈ 15 വരെ സമയം അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകർ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചത്.

## Article Content

**കുറ്റ്യാടി: ** സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സ്കൂളുകളിൽ കെപിഎസ്ടിഎയുടെ പ്രതിഷേധം. അശാസ്ത്രീയമായ സ്‌കൂൾ സമയമാറ്റം പിൻവലിക്കുക, യുഐഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്ഡേഷന് ജൂലൈ 15 വരെ സമയം അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകർ സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചത്.

കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ.രഞ്ജിത്ത് കുമാർ, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ്, ജില്ല ഉപജില്ല ഭാരവാഹികളായ വി.വിജേഷ്, പി.എം.ഷിജിത്ത്, പി.പി.ദിനേശൻ, മനോജ് കൈവേലി, ജി.കെ.വരുൺ കുമാർ, ഹാരിസ് വടക്കയിൽ, ടി.വി.രാഹുൽ, പി.സാജിദ്, കെ.പി.ഗിരീഷ് ബാബു, ഇ.ഉഷ, അബ്ദുൾ ജലീൽ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296913/protest-day-revoke-unscientific-school-time-change-kpsta)