---
title: "എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ "
english_title: "Students tribute Padmavati Amma reading day kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297316/students-tribute-padmavati-amma-reading-day-kuttiadi"
published_at: "2025-06-20T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685508e943a2a_pdmavathi_amma.jpg"
keywords: []
---

# എൺപത് പിന്നിട്ട വായനക്കാരി; പത്മാവതി അമ്മയെ ആദരിച്ച് വിദ്യാർഥികൾ 

> **Lead Summary:** **കുറ്റ്യാടി: **വായന ദിനത്തിൽ നിരവധി വായനക്കാരെ സൃഷ്ടിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കും അറിവ് പകർന്നു നൽകുകയും ചെയ്ത വേദിക വായനശാല സന്ദർശിച്ച് ആലക്കാട് എം.എൽ.പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. പതിനായിരക്കണക്കിന് പുസ്തകങ്ങളുമായിട്ടായിരുന്നു അവർ എത്തിയത്.

## Article Content

**കുറ്റ്യാടി: **വായന ദിനത്തിൽ നിരവധി വായനക്കാരെ സൃഷ്ടിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കും അറിവ് പകർന്നു നൽകുകയും ചെയ്ത വേദിക വായനശാല സന്ദർശിച്ച് ആലക്കാട് എം.എൽ.പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. പതിനായിരക്കണക്കിന് പുസ്തകങ്ങളുമായിട്ടായിരുന്നു അവർ എത്തിയത്.

എൺപത് പിന്നിട്ടിട്ടും വായന ദിനചര്യയായി കൊണ്ടു നടക്കുന്ന നരിക്കൂട്ടുംചാൽ സ്വദേശി എള്ളിൽ പത്മാവതി അമ്മയെ ഹെഡ്‌മാസ്റ്റർ എ.വി നാസറുദ്ദീൻ പൊന്നാടയണിയിച്ച് ആദരിച്ചു.വേദിക വായനശാല പ്രസിഡണ്ട് ജെ.ഡി ബാബു, ലൈബ്രേറിയൻ കെ.കെ സന്തോഷ്, രമ ടീച്ചർ, ദിവ്യ.കെ.ദിവാകരൻ, ജസീല. ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297316/students-tribute-padmavati-amma-reading-day-kuttiadi)