---
title: "സ്റ്റേഷൻ മാർച്ച്‌; കുറ്റ്യാടി രാസ ലഹരി -പെൺ വാണിഭ കേസ് ഉന്നതല അന്വേഷണം വേണം -സൂപ്പി നരിക്കാട്ടേരി"
english_title: "Station march Kuttiadi chemical intoxication female trafficking case need high level investigation Soopi Narikkattery"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297387/station-march-kuttiadi-chemical-intoxication-female-trafficking-case-need-high-level-investigation-soopi-narikkattery-new"
published_at: "2025-06-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685541669cae7_muslimleague.jpg"
keywords: []
---

# സ്റ്റേഷൻ മാർച്ച്‌; കുറ്റ്യാടി രാസ ലഹരി -പെൺ വാണിഭ കേസ് ഉന്നതല അന്വേഷണം വേണം -സൂപ്പി നരിക്കാട്ടേരി

> **Lead Summary:** കുറ്റ്യാടി: വിദ്യാർത്ഥികളെ ഇരകളാക്കിയ കുറ്റ്യാടി രാസ ലഹരി -പെൺ വാണിഭ കേസ് പോലീസിന്റെ മെല്ലെ പോക്ക് അവസാനിപ്പിച്ചു. കേസിലെ ഉന്നതരെ കണ്ടത്തെണമെന്നും അതിനായി ഉന്നതല അന്വേഷണം നടത്തണമെന്നും സൂപ്പി നരിക്കാട്ടേരി ആവിശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി: വിദ്യാർത്ഥികളെ ഇരകളാക്കിയ കുറ്റ്യാടി രാസ ലഹരി -പെൺ വാണിഭ കേസ് പോലീസിന്റെ മെല്ലെ പോക്ക് അവസാനിപ്പിച്ചു. കേസിലെ ഉന്നതരെ കണ്ടത്തെണമെന്നും അതിനായി ഉന്നതല അന്വേഷണം നടത്തണമെന്നും സൂപ്പി നരിക്കാട്ടേരി ആവിശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൺ വാണിഭ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ വെളിച്ചത്തു കൊണ്ടു വന്നില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അതു കുറ്റ്യാടിയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രതിഷേധ മാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എംപി ഷാജഹാൻ മുന്നറിയിപ്പ് നൽകി.

കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ കെപി സ്വാഗതം പറഞ്ഞ പ്രതിഷേധ മാർച്ചിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷൌക്കത്ത് വടയം അധ്യക്ഷനായി. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ മൻസൂർ ഇടവലത്ത് മനാഫ് കെ കെ, നൈസാം രാജഗിരി,ഷഫീക് പി സി,ടി പി ആലി,ജൈസൽ ഇ,സി.എച്.സൈതലവി ,ടി.കെ. അശ്റഫ്,അബ്ദുറഹ്മാൻ എം കെ, ഒ സി കരീം, ഇ മുഹമ്മദ് ബഷീർ,ഇ എ റഹ്‌മാൻ, റാഷിദ്‌ സി പി,ഫസ്‌ലു സി കെ,കെ ഇ ഫൈസൽ എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ലത്തീഫ് ചുണ്ട നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297387/station-march-kuttiadi-chemical-intoxication-female-trafficking-case-need-high-level-investigation-soopi-narikkattery-new)