---
title: "സംഘാടകർ എൻഎസ്എസ്; ചാത്തൻകോട്ടുനട ഹയർ സെക്കണ്ടറിയിൽ വായന വാരാചരണത്തിന് തുടക്കമായി"
english_title: "Reading Week celebration begins Chathankottunada Higher Secondary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297399/reading-week-celebration-begins-chathankottunada-higher-secondary"
published_at: "2025-06-20T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68555777ca905_nss.jpg"
keywords: []
---

# സംഘാടകർ എൻഎസ്എസ്; ചാത്തൻകോട്ടുനട ഹയർ സെക്കണ്ടറിയിൽ വായന വാരാചരണത്തിന് തുടക്കമായി

> **Lead Summary:** കുറ്റ്യാടി: ചാത്തൻകോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വായന വാരാചരണം സംഘടിപ്പിച്ചു. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ കേരള സംഗീത നാടക അക്കാദമി ജേതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: ചാത്തൻകോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വായന വാരാചരണം സംഘടിപ്പിച്ചു. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ കേരള സംഗീത നാടക അക്കാദമി ജേതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ റവ.ഫാദർ ബെന്നി വർഗീസ് അധ്യക്ഷനായിരുന്നു. പരിപാടിയിൽ എൻഎസ്എസ് വളണ്ടിയേഴ്സ് ആയ അനാമിക സണ്ണി , അഡോൺ റോയ്, റിയ, അലീന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗ്രീഷ്മ ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297399/reading-week-celebration-begins-chathankottunada-higher-secondary)