---
title: "സ്വകാര്യ ബസുകളില്ല; തൊട്ടില്‍പ്പാലം -ചാത്തങ്കോട്ടുനട റൂട്ടുകളില്‍ ജീപ്പിൽ തൂങ്ങിപ്പിടിച്ച് വിദ്യാർത്ഥികളുടെ യാത്ര "
english_title: "hottilpalam-Chathankottunada routes No private buses students travel dangerous"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297544/hottilpalam-chathankottunada-routes-no-private-buses-students-travel-dangerous"
published_at: "2025-06-21T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856662bef072_students.jpg"
keywords: []
---

# സ്വകാര്യ ബസുകളില്ല; തൊട്ടില്‍പ്പാലം -ചാത്തങ്കോട്ടുനട റൂട്ടുകളില്‍ ജീപ്പിൽ തൂങ്ങിപ്പിടിച്ച് വിദ്യാർത്ഥികളുടെ യാത്ര 

> **Lead Summary:** **കുറ്റ്യാടി: ** തൊട്ടില്‍പ്പാലം -ചാത്തങ്കോട്ടുനട റൂട്ടുകളില്‍ സ്വകാര്യ ബസുകളില്ലാത്തത് വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ട്രിപ്പ് സര്‍വീസ് നടത്തുന്ന ടാക്‌സി ജീപ്പുകളില്‍ തൂങ്ങിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികളുടെ യാത്ര. ചാത്തങ്കോട്ടുനട ഹയര്‍ സെക്കന്ററി സ്‌കൂളിലും സമീപത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും ദുരിതം.

## Article Content

**കുറ്റ്യാടി: ** തൊട്ടില്‍പ്പാലം -ചാത്തങ്കോട്ടുനട റൂട്ടുകളില്‍ സ്വകാര്യ ബസുകളില്ലാത്തത് വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ട്രിപ്പ് സര്‍വീസ് നടത്തുന്ന ടാക്‌സി ജീപ്പുകളില്‍ തൂങ്ങിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികളുടെ യാത്ര. ചാത്തങ്കോട്ടുനട ഹയര്‍ സെക്കന്ററി സ്‌കൂളിലും സമീപത്തും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും ദുരിതം.

സ്‌കൂള്‍ ബസ് ഉണ്ടെങ്കിലും ചുരുക്കം കുട്ടികള്‍ മാത്രമാണ് അതില്‍ യാത്ര ചെയ്യുന്നത്. ബാക്കിയുള്ളവര്‍ ടാക്‌സി ജീപ്പുകളിലാണ് പോകുന്നതും വരുന്നതുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. റൂട്ടില്‍ മുമ്പുണ്ടായിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്താറില്ല.

കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രാ ഇളവ് ലഭിക്കാന്‍ പ്രയാസമായതിനാല്‍ കുട്ടികള്‍ അവ ആശ്രയിക്കുന്നുമില്ല. യാത്രാ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297544/hottilpalam-chathankottunada-routes-no-private-buses-students-travel-dangerous)