---
title: "പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രതിയായ സവാദ് റിമാൻഡിൽ"
english_title: "Sexual assault incident against girl Accused Savad remanded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297557/sexual-assault-incident-against-girl-accused-savad-remanded"
published_at: "2025-06-21T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856740339811_savad.jpg"
keywords: []
---

# പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രതിയായ സവാദ് റിമാൻഡിൽ

> **Lead Summary:** **കായക്കൊടി : **കെ എസ് ആർ ടി സി ബസിൽ വെച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശിയായ കാവിൽ സവാദിനെ പൊലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്.

## Article Content

**കായക്കൊടി : **കെ എസ് ആർ ടി സി ബസിൽ വെച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശിയായ കാവിൽ സവാദിനെ പൊലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്.

തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോൾ പെൺകുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വെച്ചു ബസിൽ നിന്ന് ഇറങ്ങിയോടി. പരാതി നൽ‌കിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

2023ൽ നെടുമ്പാശേരി ഭാഗത്തു കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു രണ്ട് വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തിൽ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു.

ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297557/sexual-assault-incident-against-girl-accused-savad-remanded)