---
title: "കുറ്റ്യാടിയിലെ രാസലഹരി പീഡനക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് റൂറല്‍ എസ്പി"
english_title: "Kuttiadi rape case Rural SP says investigation right direction"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297569/kuttiadi-rape-case-rural-sp-says-investigation-right-direction"
published_at: "2025-06-21T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68567bb34d081_rural_sp.jpg"
keywords: []
---

# കുറ്റ്യാടിയിലെ രാസലഹരി പീഡനക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് റൂറല്‍ എസ്പി

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിലെ രാസലഹരി പീഡനക്കേസില്‍ പോലീസിന്റെ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി കെ.ഇ. ബൈജു പറഞ്ഞു. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉപേക്ഷയുണ്ടായിട്ടില്ല. തുടരന്വേഷണത്തിനായി നാദാപുരം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിലെ രാസലഹരി പീഡനക്കേസില്‍ പോലീസിന്റെ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് റൂറല്‍ എസ്പി കെ.ഇ. ബൈജു പറഞ്ഞു. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉപേക്ഷയുണ്ടായിട്ടില്ല. തുടരന്വേഷണത്തിനായി നാദാപുരം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മൊഴിനല്‍കിയിരിക്കുന്നവരില്‍ ലഹരി ഉപയോഗിക്കുന്നവരും ഉണ്ട്. ഇത് കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രമേ കേസെടുക്കാന്‍ സാധിക്കുവെന്ന് റൂറല്‍ എസ്പി പറഞ്ഞു. അന്വേഷണം നടത്തി കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എല്ലാവരുടെപേരിലും കേസെടുക്കും.

പോലീസിന്റെ ശക്തമായ ഇടപെടലിലൂടെത്തന്നെയാണ് കേസെടുത്ത് അന്വേഷിച്ചതും പ്രതിയെ അജ്മീര്‍ വരെ പോയി സാഹസികമായി പിടികൂടിയതുമെന്നും എസ്പി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297569/kuttiadi-rape-case-rural-sp-says-investigation-right-direction)