കുറ്റ്യാടി : കുറ്റ്യാടിയിൽ രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപി പറഞ്ഞു.
കേസുമായി ബന്ധപെട്ട അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസിൽ നിന്നും കേസ് അന്വേഷണം മാറ്റി ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്ന തരത്തിലുള്ള അന്വേഷണത്തിന് തയാറാവണമെന്നും സംഭവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


രാസലഹരി ശ്രംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐ ജി യുമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും ഓരൊ സംഭവങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഐജി പറഞ്ഞിട്ടുണ്ട്.
കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കുറ്റ്യാടിയിൽ ഉണ്ടായത് രാസലഹരി കൂട്ടുകെട്ടിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് ജനങ്ങൾക്കൊപ്പം നിന്ന് നേതൃത്വം നൽകുമെന്നും എംപി പറഞ്ഞു
kuttiadi sex racket Letter sent Chief Minister demanding thorough investigation Shafi Parambil