---
title: "കുറ്റ്യാടിയിലെ രാസലഹരി; കോണ്‍ഗ്രസ് ഉപവാസ സമരം 25 ന്"
english_title: "Chemical intoxication Kuttiadi Congress fast on 25th"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297907/chemical-intoxication-kuttiadi-congress-fast-on-25th"
published_at: "2025-06-23T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858e7c30f55d_congress.jpg"
keywords: []
---

# കുറ്റ്യാടിയിലെ രാസലഹരി; കോണ്‍ഗ്രസ് ഉപവാസ സമരം 25 ന്

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി - കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂൺ 25 ന് ഉപവാസ സമരം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി - കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂൺ 25 ന് ഉപവാസ സമരം.

രാസലഹരി നൽകി കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ വസ്തുതുകളും പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ടാണ് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപവാസ സമരം നടക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോട് എന്നിവർ അറിയിച്ചത്.

രാവിലെ 10 മണിക്ക് ഷാഫി പറമ്പിൽ എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന പരിപാടി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി നേതാക്കൾ സംബന്ധിക്കും

.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297907/chemical-intoxication-kuttiadi-congress-fast-on-25th)