---
title: "ലഹരി വിരുദ്ധ സമുഹത്തിന് വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ആവശ്യം - എസ് ഐ വിഷ്ണു"
english_title: "Anti drug group needs student initiative SI Vishnu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/297981/anti-drug-group-needs-student-initiative-si-vishnu"
published_at: "2025-06-23T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685930754dbef_si.jpg"
keywords: []
---

# ലഹരി വിരുദ്ധ സമുഹത്തിന് വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ആവശ്യം - എസ് ഐ വിഷ്ണു

> **Lead Summary:** കുറ്റ്യാടി: ലഹരി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ വിദ്യാർഥികളുടെ മുന്നേറ്റമുണ്ടാവണമെന്ന് കുറ്റ്യാടി സബ് ഇൻസ്പെക്ടർ വിഷ്ണു.

## Article Content

കുറ്റ്യാടി: ലഹരി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കാൻ വിദ്യാർഥികളുടെ മുന്നേറ്റമുണ്ടാവണമെന്ന് കുറ്റ്യാടി സബ് ഇൻസ്പെക്ടർ വിഷ്ണു.

കുറ്റ്യാടി ജി.എച്ച്എസ്‌എസ്-89 ബാച്ച് സംഘടിപ്പിച്ച എസ്‌എസ്എൽസി, പ്ലസ്സു, എൽഎസ്എസ് വിജയികളുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി. ബിന്ദുവിന്റെ അധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രൻ, റീജ എ, സുരേന്ദ്രൻ പിടി, ഗീത, ഷീബ സി.കെ, മനോജ് കെ.പി, മജീദ് സി, പ്രമോദ് വി.പി എന്നിവർ സംസാരിച്ചു. ശശികല.സി സ്വാഗതവും ടി.എം.ദിനേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/297981/anti-drug-group-needs-student-initiative-si-vishnu)