സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം

സംഘർഷം; കക്കട്ടിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം തടയാൻ ശ്രമം
Jun 24, 2025 10:56 AM | By Jain Rosviya

കക്കട്ടിൽ: ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ കക്കട്ടിൽ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനം തടയാൻ ശ്രമം.

കക്കട്ടിൽ കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണിലെ ഷോപ്പിങ്ങ് മാളായ കെ മാളിന് സമീപത്തെ മെയിൻ റോഡരികിൽ വെച്ച് പടക്കം പൊട്ടിച്ചു എന്നരോപിച്ച് വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും പ്രവർത്തകരെ അക്രമിക്കുകയും ചെയ്‌തു.

പ്രകടനം തടഞ്ഞത് ഏറെ നേരത്തെ ബഹളത്തിന് കാരണമായി. തുടർന്ന് പ്രകടനം മുന്നോട്ട് നീങ്ങി കോൺഗ്രസ് ഓഫിസിന് സമീപം സമാപിച്ചു.

പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, സി.കെ അബു, സി.വി അഷറഫ്, എ.വി നാസറുദ്ദിൻ, ജമാൽ മൊകേരി, ഒ വനജ, വി.വി വിനോദൻ, കുനിയിൽ അനന്തൻ, എലിയാറ ബീന, അരുൺ മൂയോട്ട്, എ.പി. കുഞ്ഞബ്‌ദുല്ല, എ.കെ.പ്രകാശൻ, ഒ.പി അഷറഫ്, റാഷീദ് വട്ടോളി, വി.എസ്. സിദ്ധാർത്ഥ്, സീബ ലാലു, മജിദ് പി.കെ., രമ്യ ജുബേഷ്, മുരളി കുളങ്ങരത്ത് എന്നിവർ നേതൃത്വം നൽകി.

തികച്ചും ജനാധിപത്യരീതിയിലും സമാധനത്തോടെ വനിതകളടക്കം പങ്കെടുത്ത പ്രകടനം തടഞ്ഞതും പ്രവർത്തകരെ കൈയേറ്റം ചെയ്തു നടപടിയും പ്രതിഷേധാർഹമാണെന്ന് യു .ഡി.എഫ് നേതാക്കളായ വി.എം ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, എലിയാറ ആനന്ദൻ, സി.കെ. അബു, സി.വി. അഷറഫ്, എ.വി.നാസറുദ്ദിൻ എന്നിവർ പറഞ്ഞു.

Attempt stop UDF celebration Kakkatt town

Next TV

Related Stories
  അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം

Jun 24, 2025 04:41 PM

അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം...

Read More >>
രാസലഹരി പീഡനം; കോണ്‍ഗ്രസ് ഉപവാസ സമരം നാളെ

Jun 24, 2025 04:14 PM

രാസലഹരി പീഡനം; കോണ്‍ഗ്രസ് ഉപവാസ സമരം നാളെ

കോണ്‍ഗ്രസ് ഉപവാസ സമരം നാളെ...

Read More >>
വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി

Jun 23, 2025 05:18 PM

വായനാ മധുരം; കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം ശ്രദ്ധേയമായി

കുറ്റ്യാടി എം.എച്ച് കോളജിൽ വായന വരാഘോഷം...

Read More >>
Top Stories










News Roundup






Entertainment News





https://kuttiadi.truevisionnews.com/