---
title: "  അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം "
english_title: "Congratulations Ajay R Raj securing highest rank Civil Services Examination"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298220/congratulations-ajay-r-raj-securing-highest-rank-civil-services-examination"
published_at: "2025-06-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a87f596620_.jpg"
keywords: []
---

#   അഭിമാന നേട്ടം; സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ അജയ് ആര്‍. രാജിന് അനുമോദനം 

> **Lead Summary:** കാവിലുംപാറ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ സ്വദേശി അജയ് ആര്‍. രാജിനെ സിപിഐ ജില്ലാ കൗണ്‍സില്‍ അനുമോദിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ ഉപഹാരം കൈമാറി.

## Article Content

കാവിലുംപാറ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി വിജയം വരിച്ച കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ സ്വദേശി അജയ് ആര്‍. രാജിനെ സിപിഐ ജില്ലാ കൗണ്‍സില്‍ അനുമോദിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ ഉപഹാരം കൈമാറി.

ജില്ലാ അസി. സെക്രട്ടറി അഡ്വ: പി. ഗവാസ്, ജില്ലാ എക്‌സികുട്ടീവ് അംഗം അജയ് ആവള, കെ.പി നാണു, രാജു തോട്ടുംചിറ പങ്കെടുത്തു. ജീവിതത്തിലെ വെല്ലുവിളികളോട് കഠിനാധ്വാനത്തിലൂടെ പൊരുതി മുന്നേറിയാണ് അജയ് 730-ാം റാങ്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയത്.

നാഗംപാറയിലെ രാജന്‍, രാധ ദമ്പതികളുടെ മകനാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ എ.ഐ.എസ്.എഫ് നേതാവ് റിനോജ് സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298220/congratulations-ajay-r-raj-securing-highest-rank-civil-services-examination)