---
title: "കുറ്റ്യാടിയിലെ പീഡന കേസ്; പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം"
english_title: "Kuttiadi rape case Clashes during BJP march to police station"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298227/kuttiadi-rape-case-clashes-during-bjp-march-to-police-station"
published_at: "2025-06-24T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a8f0fa67ea_bjp.jpg"
keywords: []
---

# കുറ്റ്യാടിയിലെ പീഡന കേസ്; പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

> **Lead Summary:** **കുറ്റ്യാടി: **രാസലഹരി പെൺവാണിഭ കേസിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. കേസ് പോലീസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**കുറ്റ്യാടി: **രാസലഹരി പെൺവാണിഭ കേസിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. കേസ് പോലീസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഫോറസ്റ്റ് ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോംകണ്ടി ലിനീഷ്, അനീഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരേയും കൊണ്ട് റോഡ് ഉപരോധിച്ചു.

കുറ്റ്യാടി സിഐയെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് ആവശ്യപ്പെട്ടു. പെൺവാണിഭ കേസിൽ അജ്‌നാസിന്റെയും ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി എന്നല്ലാതെ അതിനെ തുടർന്നുള്ള ഒരു അന്വേഷണവും പോലീസ് നടത്തിയില്ല എന്നത് ഗൗരവകരമാണ്.

കുറ്റ്യാടി മേഖലയിലെ പല ഉന്നതന്മാർക്കും ഈ കേസുമായി ഒളിഞ്ഞും തെളിഞ്ഞം ബന്ധമുണ്ട് എന്നുള്ളതുകൊണ്ടാണ് പോലീസ് അന്വേഷണം മുന്നോട്ടു പോകാത്തത്. ഒളിക്യാമറ കേസിലെ പ്രതിയ്ക്ക് ജാമ്യം കിട്ടാനുള്ള സഹായം ചെയ്ത് കൊടുത്തതും കുറ്റ്യാടി പോലീസാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി.സി.ബിനീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ.ജയ്കിഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ദിലീപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.കെ. പ്രഭാകരൻ, അഡ്വ.വി.സത്യൻ, ശോഭ സദാനന്ദൻ, സുരക്ഷിത ടി.പി, യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം രഗിലേഷ് അഴിയൂർ, ബിജെപി ജില്ലാ സെക്രട്ടറിമാരായ കെ.കെ രജീഷ്, രാഗേഷ് തറമ്മൽ, ജയസുധ, അഡ്വ.പി.സിന്ധു, പി.കെ.സിന്ധു, ജില്ലാ ട്രഷറർ വിപിൻ ചന്ദ്രൻ, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോം കണ്ടി എന്നിവർ സംസാരിച്ചു. സിനുബ് രാജ്, സി.പി. പ്രിയങ്ക, പ്രിബേഷ്, കെ.കെ. വൈശാഖ്, ഷാജു വി.പി, ഷിജു ലിനീഷ്, അനീഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298227/kuttiadi-rape-case-clashes-during-bjp-march-to-police-station)