കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടിയിൽ രാസ ലഹരി നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക് വ്യാപിപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് അന്വേഷം ആവശ്യപ്പെട്ട് 'ഉപവാസ സമരവുമായി കോൺഗ്രസ് . കുറ്റ്യാടി, കാവിലുംപാറ സംയുക്ത ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റ് പരിസരത്താണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംപിഉപവാസം ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേസിൽ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയിൽ അജിനാസ് ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ച് മാത്രമേ നിലവിൽ അന്വേഷണം നടക്കുന്നുള്ളു.


കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം വ്യാപിപ്പിക്കാത്തത് സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. രാസലഹരി പീഡനത്തിൽ അനേഷണത്തിൽ ശരിയായ രീതിയിൽ നടത്തി കുറ്റവാളികളെ മാതൃക പരമായി ശിക്ഷിക്കണമെന്നുള്ള ജനങ്ങളുടെ ആഗ്രഹവും വിഷയത്തിൽ രക്ഷിതാക്കളുടെ ആശങ്ക പങ്കുവയ്ക്കാനുമാണ് ഉപവാസ സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് കുറ്റ്യാടി, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ശ്രീജേഷ് ഊരത്ത്, ജമാൽ കോരങ്കോട്ട് തുടങ്ങിയവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
kuttiadi drug case Congress fast today demanding Crime Branch investigation