---
title: " 2 മില്യൺ പ്ലഡ്ജ്; 'കറുപ്പ്' ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു"
english_title: "2 Million Pledge 'Karup' short film released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298331/2-million-pledge-karup-short-film-released"
published_at: "2025-06-25T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b80dc46d2f_karupp.jpg"
keywords: []
---

#  2 മില്യൺ പ്ലഡ്ജ്; 'കറുപ്പ്' ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു

> **Lead Summary:** **കുന്നുമ്മൽ: **കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാളെ നടത്തുന്ന 2 മില്യൺ പ്ലഡ്ജിന്റെ പ്രചരണാർത്ഥം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു.

## Article Content

**കുന്നുമ്മൽ: **കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാളെ നടത്തുന്ന 2 മില്യൺ പ്ലഡ്ജിന്റെ പ്രചരണാർത്ഥം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു.

കറുപ്പ് എന്ന പേരിൽ നിർമ്മിച്ച ഷോർട്ട് ഫിലിം നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി നാദാപുരം കൺട്രോൾ റൂം എസ്.ഐ നൗഷാദിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ബീന, ബ്ലോക്ക് സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൻ എൻ കെ ലീല, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.നാണുമെമ്പർമാരായ കെ ഒ ദിനേശൻ, മുജീബ് റഹ്മാൻ അണിയറ പ്രവർത്തകരായ കെ പി സുരേഷ് മാസ്റ്റർ, സുരേഷ് ബാബു നന്ദന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298331/2-million-pledge-karup-short-film-released)