---
title: "മികച്ച തൊഴിലവസരം; കുറ്റ്യാടി ഐഡിയൽ കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു"
english_title: "Mega job fair organized Kuttiadi Ideal College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/298349/mega-job-fair-organized-kuttiadi-ideal-college"
published_at: "2025-06-25T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b8e052b6c4_job_fair.jpg"
keywords: []
---

# മികച്ച തൊഴിലവസരം; കുറ്റ്യാടി ഐഡിയൽ കോളേജിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള ഐഡിയൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, കുറ്റ്യാടി, തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായ ഐഡിയൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. 100-ൽ പരം ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തൊഴിൽ നേടാനും 200- പരം വിദ്യാർത്ഥികൾക്ക് പ്രായോഗിക തൊഴിൽ പരിശീലനം നേടാനും അവസരമൊരുങ്ങി.

## Article Content

കുറ്റ്യാടി: കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള ഐഡിയൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, കുറ്റ്യാടി, തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായ ഐഡിയൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. 100-ൽ പരം ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് തൊഴിൽ നേടാനും 200- പരം വിദ്യാർത്ഥികൾക്ക് പ്രായോഗിക തൊഴിൽ പരിശീലനം നേടാനും അവസരമൊരുങ്ങി.

ദേശീയ അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തം, വിവിധ മേഖലകളിലെ പ്രമുഖരായ ദേശീയ, അന്തർദേശീയ ബ്രാൻഡുകളുടെ പങ്കാളിത്തം ജോബ് ഫെയറിനെ ശ്രദ്ധേയമാക്കി. ടാൽറോപ്, മൈക്രോ ഹെൽത്ത്‌കെയർ, കെയർ ആൻഡ് ക്യൂർ, എമോറി ബി-സ്കൂൾ തുടങ്ങിയ കമ്പനികൾ മേളയിൽ പങ്കെടുത്തു. ഐഡിയൽ കോളേജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 500-ൽ ഉദ്യോഗാർഥികൾ പങ്കെടുത്തു.

ഐഡിയൽ കോളേജ് മാനേജിംഗ് ഡയറക്‌ടർ ഡോ. ജാബിർ മോയിദു ഇ.കെ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. എൻജിനിയർ ഷബീർ അഹമ്മദ്, പ്രിൻസിപ്പൽ പ്രൊഫ. മുനീർ എം, വൈസ് പ്രിൻസിപ്പൽ സുഹൈൽ വടയം, കൊമേഴ്‌സ് എച്ച്.ഒ.ഡി. ലിജി, മാനേജ്‌മെൻ്റ് എച്ച്.ഒ.ഡി. മുഹമ്മദ് ഇർഫാൻ എം.കെ., ഇംഗ്ലീഷ് എച്ച്.ഒ.ഡി. മോയിദു കെ.പി., അറബിക് എച്ച്‌.ഒ.ഡി. സൽമ എം.എം., അഡ്‌മിനിസ്ട്രേറ്റർ അബ്‌ദുൾ സുബൈർ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷാനിബ, ദിൽന, സഫ‌ാന, സബീന ഇസ്മായിൽ, അനധ്യാപകരായ നീമ സുരേന്ദ്രൻ, ശശീന്ദ്രൻ, ജസീല, സ്മിത, യൂണിയൻ ഭാരവാഹികളായ അൻഷിഫ് കെ, സിനാൻ ബാസിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/298349/mega-job-fair-organized-kuttiadi-ideal-college)